App logo

Sudhe_ esh Klm

@sudheeshklm

756

friends

അളക്കാൻ കഴിയാത്തതും അളവറ്റതുമാണ് പ്രണയം. പ്രണയമെന്നത് ഒരു അനുഭൂതിയാണ് അത്‌ തുടർന്നുകൊണ്ടേയിരിക്കുന്ന അവസ്ഥയാണ് . നിങ്ങൾക്ക് ഒരാളോട് തോന്നുന്ന ഇഷ്ടത്തെ പ്രണയമെന്നു വിളിക്കരുത് പ്രണയമെന്നത് വൈരുദ്ധ്യമാർന്ന രണ്ടുമനസ്സുകളുടെ ഇഴുകിച്ചേർന്ന അനന്തമായ സഞ്ചാരമാണ്. കാണുമ്പോൾ തോന്നുന്നത് ഇഷ്ട്ടം അറിയുമ്പോൾ അത് സ്നേഹം തിരിച്ചുകിട്ടിയാൽ അത് കാമം(പ്രേമം) ഒരുമിച്ചുള്ള സഞ്ചാരം പ്രണയം. കാറ്റിനോടും കടലിനോടും മരങ്ങളോടും പക്ഷികളോടും മൃഗങ്ങളോടും ശിലകളോടുമൊക്കെ ഇഷ്ട്ടം തോന്നുന്നുവെങ്കിൽ സ്നേഹം അറിയുന്നുവെങ്കിൽ അവയുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെങ്കിൽ നിങ്ങൾ പ്രണയിക്കണം.ചിലർ നിങ്ങളെ ഭ്രാന്തനെന്നു വിളിച്ചേക്കാം. കണ്ടറിഞ്ഞോ,കേട്ടറിഞ്ഞോ മനസ്സിലാകുന്നതല്ല പ്രണയം അത് അനുഭവിച്ചു തന്നെ അറിയണം sometimes it's a lot easier to deal with physical pain than it is to deal with emotional pain നിന്നെ വേണ്ടാത്ത ആ ഒരാളെ നിന്നെ ഉപേക്ഷിച്ചു പോയ ആ ഒരാളെ എന്തിനാണ് മനസ്സേ നീ ഇനിയും ഇങ്ങനെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നത്....... എന്നോട് സംസാരിക്കാൻ വേണ്ടി ആരെയും നിർബന്ധിക്കില്ല. എന്നോട് മിണ്ടുന്നില്ലെങ്കിൽ അതിനർത്ഥം മിണ്ടാൻ താല്പര്യമില്ല എന്നുതന്നെയാണ്. അവർക്ക് താല്പര്യമുള്ളവരോട് തമാശപറയും, ചിരിക്കും, സംസാരിക്കും..... അതിനി എത്ര വലിയ തിരക്കാണെങ്കിൽ പോലും. നിഷ്കളങ്കമായ ഒരു പുഞ്ചിരി മതി മനസിലെ മഞ്ഞുരുകാൻ ആഗ്രഹിക്കാം,സ്വപ്നം കാണാം പക്ഷേ...... വേണമെന്ന് വാശിപിടിക്കരുത് കാരണം...... മറ്റുപലരുടെയും ജീവിതവും, പ്രതീക്ഷകളും,സ്വപ്നവുംചിലപ്പോൾ നീ കാരണം തകർന്നടിഞ്ഞേക്കാം സ്ഥാനമില്ല എന്നറിയുമ്പോൾ മൗനമായി പിന്മാറണം 🚶 🚶 🚶 🚶 🚶 🚶 🚶 🚶 🚶 🚶 🚶 🚶 🚶 🚶 ഓർമിക്കാൻ എനിക്കും നിനക്കുമിടയിൽ ഒന്നുമില്ല പക്ഷെ മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉള്ളത് പോലെ . കിട്ടില്ല എന്നുറപ്പുള്ളതിനോട് ഇഷ്ടം കൂടുതലായിരിക്കും അതുനേടാൻ പരിശ്രമിച്ചുകൊണ്ടേയിരിക്കും. ††††††††††††††††††††††††††† ഞാൻ തനിച്ചാണോ ... ഒരിക്കലുമല്ല. നീ എന്റെ കൂടെ ഇല്ലേ.. ആരുമില്ലാതാകുമ്പോൾ നിന്റെ മുഖം പതിയെ തെളിഞ്ഞു വരും . നിൻെറ തിളങ്ങുന്ന വെള്ളാരം കണ്ണുകൾ എന്നെ നോക്കും. നിന്റെ ചുണ്ടുകൾ ചലിക്കും. നീ പറയുന്ന വാക്കുകൾ മധുര സംഗീതം പോലെ കർണപടത്തിൽ പതിക്കും. മെല്ലെ ഞാൻ കണ്ണുകൾ അടയ്ക്കും. എന്റെ മാറത്തു നീ തല ചായ്ക്കും. നിന്റെ നിശ്വാസം ഞാൻ അനുഭവിച്ചറിയും. നിന്നെ ഞാൻ ചേർത്ത് പിടിക്കും. അടുത്തില്ലെങ്കിലും നാം ഒന്നായി തീർന്ന പോലെ... അത്രമേലടുത്തു നീ ഉണ്ട്...... ***************************