ശ്രാവണം
@sravanam83
2K
friends
മനസ്സിന്റെ കോണിലെന്നോ ഒരു മണിവീണ രാഗമൊന്നൊളിച്ചു വച്ചു രാഗമായി താളമായി അതലയടിച്ചു നാദ പ്രപഞ്ചത്തിൽ വീണുടഞ്ഞു ഹൃദയ രക്തം കൊണ്ടു ചാലിച്ച ഗാനം കണ്ണുനീർ കൊണ്ടതിന് താളം പിടിച്ചു മനസ്സിന്റെ വേദന ശ്രുതിയായി പടർന്നു വിങ്ങുന്ന നെഞ്ചിൽ നിന്നിടറുന്ന നാദം പ്രണയ സരോവര തീരങ്ങളിൽ നിന്നും പ്രണയിനി 'നീയെന്തേ വന്നീലാ നഷ്ട്ട സ്വപ്നങ്ങൾ തൻ ഭാരവും പേറി ഞാൻ ദുഃഖ സിംഹാസന വിസ്മൃതിയിലാണ്ടു പോയ് മനസ്സിന്റെ കോണിലെന്നോ ഒരു മൗനാനു രാഗത്തിന് കയ്പറിഞ്ഞു ശോകമായി മൂകമായി അലയടിച്ചു ജീവൽ പ്രപഞ്ചത്തിൽ വീണുണ്ടഞ്ഞു