pv. mohamed ,
@pvmohamed
1.3K
friends
പറയുന്നതും പറയാതിരിക്കുന്നതും പഠനമാണ്..പറയുന്നത് ബോധ്യത്തിൽ നിന്ന് pv🫂ഒരു ആംഗലേയ ആപ്തവാക്യമുണ്ട്: ''നിങ്ങളുടെ എല്ലാ വാക്കുകളും ആളുകള്‍ ഓര്‍ത്തിരിക്കണമെന്നില്ല; അതുപോലെ നിങ്ങളുടെ സകല പ്രവൃത്തികളും അവര്‍ ഓര്‍മിച്ചുകൊള്ളണമെന്നില്ല. എന്നാല്‍, ആളുകളെ വികാരഭരിതരാക്കിയ നിങ്ങളുടെ രീതി വിശേഷങ്ങള്‍ അവര്‍ ഒരിക്കലും മറക്കുകയില്ല.'' ചിലര്‍ വൈകാരിക ഭാവങ്ങളെ പഴിക്കുകയും അതിനെ അധമമായി ചിത്രീകരിക്കുകയും ചെയ്യാറുണ്ട്. അത്തരക്കാര്‍ പലപ്പോഴും 'വിചാരത്തടവുകാര്‍' ആയിരിക്കും, ചിന്തയുടെ ശുഷ്‌കമായ ലോകത്ത് നിന്ന് ഒരിക്കലും പുറത്തുകടക്കാത്തവര്‍. ജീവിതത്തില്‍ നിന്ന് അതിന്റെ വൈകാരികാംശം ചോര്‍ത്തിക്കളഞ്ഞാല്‍ പിന്നെ എന്താണ് അവശേഷിക്കുക? വികാരങ്ങളുടെ ആര്‍ദ്രഭാവങ്ങളാല്‍ തരളിതനാകാത്ത വ്യക്തിയും സമൂഹവും ഈ ഭൂലോകത്തിന് എന്താണ് നല്‍കുക? സമൂഹത്തിനും കുടുംബത്തിനും പോകട്ടെ, സ്വന്തത്തിനു തന്നെ പ്രയോജനപ്പെടാത്തവനായിത്തീരും ഏതു വികാരശൂന്യനും.
chats