Clubhouse logo

NITHIN POOKKaD

@nithinpookkad

1.3K

friends

ഗിരീഷ് പുത്തഞ്ചേരി പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ . പ്രണയത്തെ മറ്റൊരു ലോകത്തേക്ക് എത്തിച്ച കവി. രാത്രിയുടെ യാമങ്ങളെ മനോഹരമായി എഴുതി ചേർത്ത മറ്റൊരു കവി മലയാളത്തിൽ വേറെ ഇല്ല . അദ്ദേഹത്തിൻ്റെ ഗാനങ്ങളിലൂടെ പ്രണയിച്ചവർ ആവും നമ്മിൽ പലരും . കവിത കൊണ്ട് നമ്മെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ പറ്റും എന്ന് ഇദ്ദേഹത്തിൻ്റെ കവിത കേട്ടവർക്ക് അനുഭവിക്കാൻ പറ്റും . ഗിരീഷേട്ടൻ എന്നും ഒരു തേങ്ങൽ ആയി മനസ്സിൽ ഇരിക്കുന്നു. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 *നീയുറങ്ങിയോ നിലാവേ* രചന : *ഗിരീഷ് പുത്തഞ്ചേരി* സംഗീതം : എസ് പി വെങ്കിടേഷ് ഗായകൻ: കെ. ജെ. യേശുദാസ് ചിത്രം : ഹിറ്റ്ലർ നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി തലോടാൻ ഒരു താരാട്ടിൻ തണലായ് മാറാം നറു വെൺ തൂവൽ തളിരാൽ മൂടാം ഇടനെഞ്ചിൽ കൂട്ടും കാണാകൂട്ടിൽ ഇടറും കിളിയുറങ്ങി(നീയുറങ്ങിയോ..) മനസ്സിനുള്ളിലെങ്ങോ മിന്നിത്തെന്നും’ മയില്‍പ്പിലി പൂ വാടിയോ തണലിലിളവേൽക്കും ഉള്ളിനുള്ളിൽ ചെറു മുള്ളുകൾ കൊണ്ടുവോ നീ വിതുമ്പിയെന്നാൽ പിടയുന്നതെന്റെ കരളല്ലയോ ഓളക്കാറ്റായ് തഴുകി വാ ഓമല്‍പ്പാട്ടായ് ഒഴുകിടാം ഉരുകാതുതിരാതുറങ്ങാൻ മലർ മകളേ വായോ (നീയുറങ്ങിയോ..) കുരുന്നു ചിറകോടെ കൊഞ്ചിക്കൊണ്ടും കുളിർ മഞ്ഞു നീർത്തുമ്പികൾ ഓ.. അരിയ തിരിനാളം ദൂരെക്കണ്ടാൽ പുതു പൂവു പോൽ പുൽകുമോ വേനലാണു ദൂരെ വെറുതെ പറന്നു മറയല്ലെ നീ വാടിപ്പോകും കനവുകൾ നീറിക്കൊണ്ടും ചിറകുകൾ മനസ്സിൻ മടിയിൽ മയങ്ങാൻ കിളിമകളേ വായോ (നീയുറങ്ങിയോ..) 🍁🍁🍁🍁🍁🍁🍁🍁🍁🍁 🌷🌷🌷🌷🌷🌷🌷🌷🌷🌷 💞💞💞💞💞💞💞💞💞💞

chats