Nasar Thoppil
@nas4404
84
friends
MD. Nastech interior Insta.. Nasar thoppil നമ്മുടെ വ്യക്തത്വത്തിന്റെ ഏറ്റവും പ്രധാനപെട്ട ഭാഗം നമ്മുടെ സംസാരമാണ് കാരണം കാഴ്ചയ്ക്ക് ആകർഷണം മാത്രമേ നേടാനാകു. പക്ഷേ സംസാരത്തിനു ഹൃദയങ്ങളെ എന്നേക്കും നേടാനാകും..,......... എന്താണ് ഉബുണ്ടു ? അതൊരു ജീവിതാശയമാണ്. ആഫ്രിക്കൻ ഗോത്ര ജനതയുടെ മാനുഷികത വ്യക്തമാക്കുന്ന ഒരാശയം . അതാണ് ഉബുണ്ടു. വിശദമാക്കാം. ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു നരവംശ ശാസ്ത്രജ്ഞൻ ആഫ്രിക്കയിലെ ഒരു ആദിവാസി ഗ്രാമത്തിൽ പഠനത്തിനായി ചെന്നു. തൻ്റെ ജോലികൾക്കിടയിൽ അവിടത്തെ കുട്ടികളുമായി വിനോദങ്ങളിൽ ഏർപ്പെടുക എന്നത് ഇദ്ദേഹത്തിന്റെ ശീലമായിരുന്നു..... ഒരിക്കൽ അദ്ദേഹം ഒരു ബോക്സ് നിറയെ ചോക്കലേറ്റ് കൊണ്ടുവന്ന് ഒരിടത്ത് വച്ചു. ശേഷം അവിടത്തെ കുറേ കുട്ടികളെ വിളിച്ച് കുറച്ചു ദൂരെ മാറ്റി നിരത്തി നിറുത്തി. എന്നിട്ട് പറഞ്ഞു " ഞാൻ സ്റ്റാർട്ട് പറയുമ്പോൾ ഇവിടെ നിന്നും നിങ്ങൾ ഓടണം. ഓടി ആദ്യം ആ ബോക്സിൽ തൊടുന്ന ആൾക്ക് അതിലെ ചോക്കലേറ്റ് മുഴുവനും . എടുക്കാം.....". ശേഷം അദ്ദേഹം വിളിച്ചു പറഞ്ഞു. "റെഡി . സ്റ്റെഡി .ഗോ...." പിന്നീട് സംഭവിച്ചത് ഒരത്ഭുതം ആയിരുന്നു, ആരും മത്സരിച്ചോടിയില്ല. എല്ലാ കുട്ടികളും പരസ്പരം കൈ കോർത്തു പിടിച്ച് ഒന്നിച്ചാണ് ഓടിയത്. ഒരേ നിരയിൽ . അങ്ങനെ ഒന്നിച്ചാണ് അവർ ചോക്കലേറ്റ് ബോക്സിനടുത്തെത്തിയതും വട്ടമിട്ട് അതിൽ തൊട്ടതും. ശേഷം അവർ ആ ചോക്കലേറ്റ് തുല്യമായി വീതിച്ചെടുത്ത് സന്തോഷത്തോടെ കഴിച്ചു, ആരും ധ്യതി വച്ചില്ല. എല്ലാർക്കും ചോക്കലേറ്റ് കിട്ടുകയും ചെയ്തു. ആന്ത്രോപ്പോളജിസ്റ്റിന് അതൊരത്ഭുതമായിരുന്നു. അദ്ദേഹം ലജ്ജിതനായി. തെല്ല് കഴിഞ്ഞപ്പോൾ "നിങ്ങൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് ?" എന്ന് അദ്ദേഹം അവരോടു ചോദിച്ചു അതിനവർ പറഞ്ഞ മറുപടി ഇതായിരുന്നു. "ഞങ്ങൾ ഉബുണ്ടു അനുസരിക്കുന്നവരാണ്. " ഉബുണ്ടു . ? എന്താണ് ഉബുണ്ടുവിൻ്റെ സാരാംശം ? അയാൾ അതെന്താണെന്ന് പിന്നീട് മുതിർന്നവരോട് ചോദിച്ചു മനസ്സിലാക്കി. മറ്റുള്ളവർ സങ്കടപ്പെടുമ്പോൾ ഒരാൾ മാത്രം എങ്ങനെ സന്തോഷിക്കും.? വിശാലാർത്ഥത്തിൽ അതാണ് ഉബുണ്ടു . ഓരോരുത്തരും എല്ലാവർക്കും വേണ്ടിയാകണം. എല്ലാവരും ഓരോരുത്തർക്കും വേണ്ടിയും. ജീവിതം എന്നത് പരസ്പര സഹകരണം കൂടിയാണ്. "നിങ്ങൾ ഉള്ളതു കൊണ്ടാണ് ഞാനും ഉള്ളത്. അതിനാൽ നമുക്ക് ഒന്നിച്ചു നിൽക്കാം " ആ ഗോത്രവർഗക്കാരുടെ മാനുഷികത വ്യക്തമാക്കുന്ന ആശയമാണിത് അതാണ് ഉബുണ്ടോ . ഈ ഭൂമിയിൽ ഒറ്റയ്ക്ക് സുഖമായി വാഴാൻ ആർക്കും ആവില്ല, എല്ലാവരും പരസ്പരം സഹകരിക്കുമ്പോഴാണ് ഒരു സമൂഹം മികച്ചതാവുക. അത് വിശദമാക്കുന്നു. ഈ ആഫ്രിക്കൻ ഗോത്രവർഗ സിദ്ധാന്തം. കേട്ടിട്ട് നമുക്കും അത് ശീലിക്കാമെന്ന് തോന്നുന്നില്ലേ ? Blood doner A postive