Cyril Cyriac
@mulackalcyril
2.6K
friends
ഓർമ്മകൾ മേയുമീ ആൽമര ഛായയിൽ ഒരുമിച്ചിരിക്കുവാൻ ഏറെയിഷ്ടം... നാട്ടിൻപുറത്തെയാ ആൽത്തറേലെന്നപോൽ സോദരരോടൊത്തു ചേർന്നു പാടാം. കേട്ടിരുന്നീടാം കഥകൾ പറഞ്ഞിടാം ആർത്തുഘോഷിച്ചിടാം മോദമോടെ... പുത്തൻ പുതുപുതു ബന്ധങ്ങൾ ചേർത്തിടാം തങ്ങളിൽ സൗഹൃദം പൂത്തുലയാം. തങ്ങളിൽ തങ്ങളിൽ കണ്ടീലയെങ്കിലും അച്ഛനും അമ്മയും ആയിടുന്നോർ... കൂടെപ്പിറക്കാത്ത കൂടപ്പിറപ്പുകൾ നന്മനിറഞ്ഞൊരു മാനവർ നാം. മേളപ്പെരുക്കമായ് ഓടിയെത്തീടുന്ന സർഗസമ്പന്നർ കലാ ഹൃദയർ, സ്വർഗീയ ദൂതരാം പാട്ടുകാർ, കാഥികർ, നിങ്ങളീ ആൽത്തറ തൻ സുകൃതം. സ്നേഹസാനിദ്യമായ് കൂടെ നിന്നീടുന്ന സോദരർ നിങ്ങൾ ഇതിൻ വിശുദ്ധി... കൂട്ട് ചേർന്നീടാം കുടുംബമായീടാം ഈ ആൽത്തറ എന്നും ധന്യമാക്കാം. 🖊️ സിറിൽ സിറിയക്ക്🇦🇷