Clubhouse logo

Mathews Thekkeparamben

@mathewsktnd

281

friends

I am proud to be Hindustani എൻ്റെ നിലപാടുകൾ എനിക്ക് ബോദ്ധ്യമായ ശരിയുടെ പക്ഷമാണ്. അതുകൊണ്ട് നിങ്ങളുടെ ഇഷ്ടാനുഷ്ടങ്ങൾ എൻ്റെ നിലപാടുകളെ സ്വാധീനിക്കില്ല. അതുപോലെതന്നെ എൻ്റെ നിലപാടുകൾ നിങ്ങളിൽ അടിച്ചേൽപ്പിക്കാനും ഞാനില്ല.... 🔥സാംസൺ ഓപ്ഷൻ🔥 ഇസ്രായേലിന്റെ ആക്രമണത്തെ പാലസ്തീൻ പ്രതിരോധിക്കുമോ, ഇസ്ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്ന് മുൻപുണ്ടായതുപോലെ യഹൂദ രാഷ്ട്രത്തെ ആക്രമിക്കുമോ, ഇന്ത്യ, യു. എസ്, റഷ്യ മുതലായ രാഷ്ട്രങ്ങൾ യുദ്ധത്തിൽ പങ്കുചേരുമോ, എന്നൊക്കെയുള്ള തീപാറുന്ന ചർച്ചകൾ നടക്കുകയാണ്. ഇതിനൊക്കെയുള്ള ഉത്തരം, ചേരിതിരിഞ്ഞുള്ളൊരു  മഹായുദ്ധം ഇനിയുണ്ടാവാനുള്ള സാധ്യത അങ്ങേയറ്റം കുറവാണ് എന്ന് തന്നെയാണ്. കാരണം, സമസ്ത രാഷ്ട്രങ്ങളും ഭയക്കുന്ന ഒന്നാണ് ഇസ്രയേലിന്റെ ഫൈനൽ ഡിഫൻസ് സ്ട്രാറ്റജിയായ സാംസൺ ഓപ്ഷൻ. സർവ്വസംഹാരിയായ സാംസൺ ഓപ്ഷൻ അങ്ങേയറ്റം വിനാശകരമായൊരു നശീകരണ പദ്ധതിയാണ്. ആദിമ ജനവിഭാഗങ്ങളിൽ ഒന്നായ യഹൂദരുടെ രാഷ്ട്രം എന്ന് വീണുപോകുന്നുവോ അന്ന് ലോകത്ത് അവരുടെ ഒരൊറ്റ ശത്രുരാജ്യം പോലും ശേഷിക്കില്ല. ഇസ്രായേലി ജനത എന്ന തങ്ങളുടെ സമ്പൂർണ പരാജയം ഉറപ്പാക്കുന്നുവോ, അന്ന് ശത്രുക്കൾക്ക് മേൽ "സെക്കൻഡ്‌ സ്ട്രൈക്ക്'' നടത്താനുള്ള സംവിധാനമാണ് സാംസൺ ഓപ്ഷൻ. ഒരു രാജ്യം അണുബോംബിനാൽ നശിപ്പിക്കപ്പെട്ടാൽ, ആക്രമണം മുൻകൂട്ടിക്കണ്ട് അതിനെ തിരിച്ചടിക്കാൻ വേണ്ടി ആണവായുധം രഹസ്യമായി സജ്ജമാക്കി വയ്ക്കുന്നതിനെയാണ് സെക്കൻഡ്‌ സ്ട്രൈക്ക് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ, സാംസൺ ഓപ്ഷൻ ഇതിനെക്കാളും വളരെ മാരകമാണ്. ഇസ്രായേലിൽ പല അതീവ രഹസ്യ കേന്ദ്രങ്ങളിലും എല്ലാ ശത്രു രാജ്യങ്ങളും ലക്ഷ്യമാക്കി 'ന്യൂക്ക്' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ന്യൂക്ലിയർ  ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. കരയിൽ നിന്നും, jal കടലിൽനിന്നും ആകാശത്തുനിന്നും ഈ ഭീകരന്മാരെ വിക്ഷേപിക്കാൻ സാധിക്കും. ജൂതരാഷ്ട്രത്തിന്റെ നിലനിൽപ്പിനുള്ള അവസാന വഴി പോലും അടഞ്ഞാൽ, ഒരൊറ്റ നിമിഷം കൊണ്ട് ഈ മിസൈലുകൾ ലോഞ്ച് ചെയ്യപ്പെടും. അങ്ങേയറ്റം വിനാശകരമായ അന്ത്യമാകും അതോടെ ശത്രു രാജ്യങ്ങൾക്ക് സംഭവിക്കുക. അമേരിക്കയുടെ കുപ്രസിദ്ധമായ മാഡ് ഓപ്ഷൻ പോലെ, ശത്രുരാജ്യത്തിന്റെ സമ്പൂർണ സംഹാരം ഇതിലൂടെ ഇസ്രയേൽ ഉറപ്പു വരുത്തും. തനിക്ക് മരണം വിധിച്ചവരെ കൂട്ടത്തോടെ മരണത്തിലേയ്ക്ക് വലിച്ചിട്ട തങ്ങളുടെ സാഹസികനായ ന്യായാധിപൻ സാംസന്റെ ഓർമ്മയ്ക്കായാണ് ഇസ്രായേൽ ഈ സർവ്വനാശത്തിന്റെ പദ്ധതിക്ക് സാംസൺ ഓപ്ഷൻ എന്ന പേര് നൽകിയിരിക്കുന്നത്. 2000 വർഷം ലോകം മുഴുവൻ അലഞ്ഞു നടന്നിട്ടും ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും പിടിച്ചുനിന്നൊരു ജനത, അവസാന പ്രതീക്ഷയുമറ്റാൽ അത് ചെയ്യാൻ മടിക്കില്ലെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ, യഹൂദ ഭൂമി പിടിച്ചെടുക്കാൻ പോകുന്നവർ ഉടലോടെ സ്വർഗ്ഗത്തിലെത്തുമെന്നല്ലാതെ, സമ്പൂർണ്ണ പാലസ്തീൻ എന്നൊരു സാധനം സ്വപ്നത്തിൽ പോലും നടക്കാത്ത കാര്യമാണ്.

chats