MANJU SEKHAR
@manjusekhar
340
friends
മുന്നിൽ ശൂന്യതയുടെ വലിയൊരു ആകാശം ഉണ്ട്... നീ ആണ് എന്നെ സ്വയം പറക്കാൻ പഠിപ്പിച്ചത്.... അത് നിന്റെ മാത്രമായ ആകാശങ്ങളിൽ, നിന്റെ മാത്രമായ ലോകങ്ങളിൽ,നമ്മളിൽ നിന്ന് നിന്നിലേക്ക് ചുരുങ്ങാനാണെന്ന്,ഞാൻ അറിയാതെ പോയി.. ചിലപ്പോൾ തോന്നും നീ ഇല്ലാതെ ഞാൻ ഇനി എന്തിനു പറക്കണം എന്ന്,മറ്റു ചിലപ്പോൾ തോന്നും ഇനിയൊരിക്കലും പറക്കുകയെ വേണ്ടെന്നു.... പറക്കാൻ പഠിപ്പിച്ചപ്പോൾ,.... അന്നും ഇന്നും എന്നും നീ പറഞ്ഞത്, ഇപ്പോഴും പറയുന്നത് പറക്കണം പറന്നുയരണം, പറന്നു അകലണം എന്നാണ്.... നിന്നിൽ അവകാശങ്ങൾ ഇല്ലാത്ത ഒരാളായി ഞാൻ അവശേഷിക്കണം... പ്രതീക്ഷകൾ എനിക്ക് വിലക്കപ്പെട്ട കനിയാണ്... എന്തിനു ഏറെ നീ അളന്നു മുറിച്ചു തരുന്ന സ്നേഹത്തിന്റെ ഭിക്ഷ കൊണ്ട്, മനസ്സ് നിറക്കണം ഈ മുറിവുകൾ ഒകെ തുന്നികെട്ടി,.. നീ പഠിപ്പിച്ചത് പോലെ ഈ ശൂന്യതയുടെ ആകാശത്തു, പുതിയ ആകാശങ്ങളിലേക്ക് ചിറകു വിടർത്തി ഞാൻ പറന്നു അകലും... ഈ ഇല്ലായ്മയെ ഞാൻ എന്റെ ഇന്ധനം ആക്കും... നിനക്കറിയുമോ നിന്നോളം ഒന്ന്, നിന്നിൽ നിന്ന് കിട്ടിയതിനോളം ഒന്ന് ഇനി ഇല്ല എന്ന എന്റെ നശിച്ച ചിന്തയുടെ ചൂളയിൽ ഞാൻ ഇന്നില്ല...