JYOTHI PRIYADARSHINI
@jyothignair
994
friends
ഞാൻ ഇവിടെ ജീവിച്ചു മരിച്ചു എന്ന അടയാളം ഉണ്ടാക്കാൻ ശ്രമിക്കുന്നവൾ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്നെ അറിയാതെ എന്റെ കുറ്റം പറഞ്ഞു നടക്കുന്നവർ ഞാൻ കൂടെ കേൾക്കാൻ നേരെ മുന്നിൽ വന്നു പറയുവാണെങ്കിൽ കൂട്ടി ചേർക്കാൻ ചിലത് എനിക്കും തരാമായിരുന്നു... 🥰🥰🥰🥰🥰🥰🥰🥰🥰🥰 വാക്കുകൾ എൻ്റെത് ആണെങ്കിലും അതെല്ലാം എഴുതുന്നത് മറ്റാർക്കോ വേണ്ടിയാണ്.... 💖💖💝💝💞💞💖💖💝💝 ജീവിതത്തിന്റെ നിലച്ചുപോകാത്ത നീരൊഴുക്കാണ് ഓർമ്മകൾ. വാക്കുകൾക്കും സ്വപ്നങ്ങൾക്കും അപ്പുറമുള്ള മറ്റൊരു ലോകം. അനുഭവങ്ങളുടെ തീച്ചൂളകൾ ജീവിതത്തിന്റെ അടഞ്ഞ വാതിലുകളെ ഒന്നൊന്നായി തുറന്നിടുന്നു. കാലമേ, നീ തൊട്ടു തന്ന സ്നേഹത്തിന്റെ കണങ്ങളെ വാറ്റിയെടുത്ത് ഓരോ മനുഷ്യനും നെഞ്ചിലിരുന്നെരിയുന്നുണ്ട്. ഇന്നും........ 📝📝📝📝📝📝📝 പ്രണയം ഒരു മഴയായ് നമ്മളിലേക്ക് പെയ്തിറങ്ങും.. പതിയെ മഴ അതിന്റെ രൗദ്രതയിൽ എത്തുന്നു.. പ്രണയിക്കുമ്പോൾ ആരും തന്നെ വേർപാടിനെ കുറിച്ച് ഓർക്കാറില്ല.. ഓർക്കേണ്ടതും ഇല്ല.... എന്നാൽ.... മഴ പതിയെ അതിന്റെ താണ്ഡവം നിർത്തി ശാന്തമാവുന്നു.... ചില പ്രണയവും അങ്ങനെ തന്നെ.... ഘടികാരത്തിലെ വലിയ സൂചിയും ചെറിയ സൂചിയും പലപ്പോഴായും ചുംബിച്ചകന്നു വീണ്ടും മഴ വരും.... എന്തിത്ര വൈകിയെന്നു ചോടിച്ചു മാറി നിൽക്കുന്ന ഭൂമിയെ ചുംബന പുളകിതയാക്കും മഴയപ്പോൾ.... ചുംബനമേറ്റ് നിർവൃതിയിലാണ്ട് എല്ലാം മറന്ന് നിൽക്കും അപ്പോൾ ഭൂമി... വീണ്ടും ഒരു പ്രണയകാലത്തിനു തുടക്കം കുറിക്കും.. 🌹🌹🌹🌹🌹🌹🌹🌹🌹 നമ്മൾ സ്നേഹിക്കുന്നത് പോലെ തിരിച്ചു നമ്മളെ സ്നേഹിക്കണം എന്നത് നമ്മുടെ ഒരു വാശിയും ആഗ്രഹവും മാത്രമാണ്... ഒരിക്കലും നാം നമ്മളെ സ്നേഹിക്കുന്നത് പോലെ മറ്റൊരാളും നമ്മളെ സ്നേഹിക്കില്ല പരിഗണിക്കില്ല... ബന്ധങ്ങൾ എല്ലാം വെറും പാഴ് വാക്കുകൾ ആണ്.... ഒറ്റയ്ക്കിരിക്കുക എന്നതിൽ മനോഹരമായി ഈ ലോകത്ത് മറ്റൊന്നുമില്ല.. 💘💘💘💘💘💘💘💘💘 അങ്ങനെ അങ്ങ് പോവാൻ നിനക്കും എനിക്കും കഴിയില്ല..... യാത്ര പറച്ചിൽ എല്ലാം ഒരു പ്രഹസനം മാത്രം അല്ലേ..... വീണ്ടും നമ്മൾ കാണും.... എത്ര ആളുകൾക്കിടയിൽ വെച്ചായാലും നീ എന്നെയും ഞാൻ നിന്നെയും തിരിച്ചറിയും ഒരു നനുത്ത ചിരിയാൽ നമ്മൾ പരസ്പരം ഓർമ്മിക്കപ്പെടും .. ❣️❣️❣️❣️❣️❣️❣️❣️❣️ ചിരിച്ചു തുടങ്ങിയ പലതിൻ്റെയും അവസാനം കരച്ചിൽ ആയിരുന്നു... അപ്പോൾ മാത്രമായിരുന്നു വേണ്ട എന്ന തോന്നൽ ഉണ്ടായിരുന്നത്.... വൈകി വന്ന വിചിന്തനം..... ❤️❤️❤️❤️❤️❤️ കടലോളമുള്ള സങ്കടങ്ങൾ തിരമാലപോലെ ആഞ്ഞടിക്കുമ്പോഴും സന്തോഷം നിറഞ്ഞ തീരം തേടിയുള്ള യാത്രയാണ് ഒരോ ജീവിതവും... 🍁🍁🍁🍁🍁🍁🍁 🎶🎶🎶🎶🎶🎶🎶🎶🎶 1) ഒരു കുഞ്ഞു പൂവിൻ്റെ 2) നീല മാലാഖേ നിൻ മൗന 3) എന്നവളെ അടി എന്നവളെ 4) ഒരു നറു പുഷ്പമായ് 5) വാകപ്പൂ മരം ചൂടും 6) രാജ രാജ സോളൻ നാൻ 7) ഒരു പുഷ്പം മാത്രമെൻ 8) നീലാജ്ഞന പൂവിൻ 9) തേരിറങ്ങും മുകിലേ 10) എന്തോ മൊഴിയുവാൻ 11) രാക്കിളി തൻ വഴി മറയും 12)നീയൊരു പുഴയായ് 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶