Clubhouse logo

K P

@indianeedstalin

88

friends

ഓരോ വ്യക്തിയും അടിസ്ഥാനപരമായി സാമൂഹിക ബന്ധങ്ങളാലാണ് നിലനിൽക്കുന്നത്,സാമൂഹികബന്ധങ്ങളിലാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന തിരിച്ചറിവോടെ നാം തന്നെ അടിസ്ഥാപരമായൊരു സാമൂഹിക യാഥാർഥ്യമാണെന്നുള്ള തിരിച്ചറിവോടെ നമ്മെ മനസിലാക്കാൻ കഴിയുക എന്നതാണ് സാമൂഹിക ബോധത്തിന്റെ അടിസ്ഥാന ഉള്ളടക്കം. "സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യൻ" കാറൾ മാർക്സ് ഞാൻ ഞാനായിരിക്കുന്നത് ഉള്ളിലുള്ള സത്താപരമായ എന്റേതുമാത്രമായ ഏതെങ്കിലും ചില കേവല മൂല്യങ്ങളുടെ ബലത്തിലല്ല,കേവലമായരു ഉള്ളടക്കത്തിലല്ല മറിച്ച് ഞാൻ ഞാനായിരിക്കുന്നത് ഞാൻ ഈ ലോകവുമായി പുലർത്തുന്ന നാനാതരം ബന്ധങ്ങളുടെ ആകെത്തുക എന്ന നിലായിലാണ്. ഇത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും അടിസ്ഥാനപരമായ യഥാർഥ്യമാണ്. അതുകൊണ്ട് ഒരു വ്യക്തി അയാളായിരിക്കുന്നു എന്നതിന്റെ ലളിതമായ അർത്ഥം അയാളൊരു സാമൂഹ്യബന്ധമായിരിക്കുന്നു എന്നതാണ്. ഈ സാമൂഹ്യബന്ധത്തെ തിരിച്ചറിയുന്നതോടെ നാം നമുക്ക് ചുറ്റുമുള്ള മനുഷ്യരോട്, നമ്മുടെ ജീവിത പരിസരത്തോട്,നാം ജീവിക്കുന്ന കാലത്തോട്, അതുയർത്തുന്ന നാനാതരം പ്രശ്നങ്ങളോട് അഭിമുഖീകരണം നടത്താനും അവയെ അഭിസംബോധന ചെയ്യാനും ധാർമികമായി ഉത്തരവാദിത്തമുള്ളവരായി തീരുന്നു. Rise your words not voice Its rain that grows flowers not thunders ❤️ 🇦🇷