Harsha Jacob
@harsha82
581
friends
"When I give food to the poor, they call me a saint. When I ask why they are poor, they call me a communist." -Hélder Câmara പൊളിറ്റിക്സ് തല്പര്യം | left inclined | INC 5rs member| Hates racism,communal politics,meritocracy Religious affinity-Nil | God?-മറ്റുള്ളവര്‍ തിരയട്ടെ ഓണാട്ടുകര എന്ന കാര്‍ഷിക സമൃതിയില്‍ ജനനം |കാംബിശ്ശേരി, തച്ചടി പ്രഭാകരന്, തോപ്പില്‍ ഭാസി,ഗുപ്തന് നായര്‍ ,g sudhakaran,കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍,...ഒക്കെ നാട്ടുകാര്‍ ആരായിരുന്നു സവർക്കർ?? എന്തൊക്കെയായിരുന്നു ആ ജീവിതത്തിൽ ത്യാഗവും ആത്മസമർപ്പണവുമെന്നോ? ഉത്തരം:: വെറും പന്ത്രണ്ട് വയസുള്ളപ്പോൾ കൂട്ടാളികളായ കുറച്ച് തെമ്മാടിപ്പിള്ളേരെയും കൂട്ടി തൻ്റെ ഗ്രാമത്തിലെ മുസ്ലീംപള്ളി ആക്രമിച്ച് നശിപ്പിച്ചിട്ട് പറയുവാ,"ഇതെൻ്റെ ഹൃദയത്തിൻ്റെ ഉള്ളിൽ നിന്നും ഒരു സംതൃപ്തിക്ക് വേണ്ടി ചെയ്തതാണെന്ന്". ഓർക്കണം, 12 വയസ്സേയുള്ളൂ.. നമ്മൾക്കൊക്കെ റബ്ബർ പന്തിനു പുറത്ത് ഒരു ലോകമുണ്ടെന്ന് പോലും അറിയാത്ത ആ പ്രായത്തിലാണ് ഒരുത്തൻ ഇത്രയും മുഴുത്ത വർഗീയത ഉള്ളിൽ കൊണ്ടുനടന്നത്. (Ref - HINDUTVA: EXPLORING THE IDEA OF HINDU NATIONALISM 3rd edition, Page no 128) ബ്രിട്ടീഷ് ഗവൺമെൻ്റ് സവർക്കറെ അറസ്റ്റുചെയ്ത് ആൻഡമാനിലേക്ക് അയച്ചത് ഇവിടെയെന്തെങ്കിലും മഹദ് കാര്യം ചെയ്തതിനല്ലാരുന്നു. നാസിക്കിലെ കളക്ടറായിരുന്ന ആർതർ ജാക്സൻ്റെ കൊലപാതകത്തിൽ ഗൂഡാലോചന നടത്തിയതിനാണ്. അതൊരു വീരകൃത്യമാണെന്ന് കരുതാൻ വരട്ടെ, ആർതർ ജാക്സൺ ഇവിടുണ്ടായിരുന്ന സാധാരണ ബ്രിട്ടീഷ് സിവിൽ ഓഫീസർമാരെ പോലെ ക്രൂരനോ ഇന്ത്യക്കാരെ കണ്ടൂടാത്ത വംശീയവാദിയോ ഒന്നുമായിരുന്നില്ല, എല്ലാവരേയും ഒരേപോലെ കണ്ട മാനവികവാദിയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ഇത്തരത്തിൽ നല്ലവരായ ചുരുക്കം ചില ഓഫീസർമാരും ഉണ്ടായിരുന്നു. ഇന്ത്യയെയും ഇന്ത്യക്കാരെയും അത്രത്തോളം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തെ ജനങ്ങൾ വിളിച്ചതുപോലും 'പണ്ഡിറ്റ് ജാക്സൺ' എന്നാണ്. ജാതിഭ്രാന്ത് മൂത്ത് ജനങ്ങളെ തീണ്ടാപ്പാടകലെ നിർത്തിയിരുന്ന ആ കാലത്ത് അയാൾ എല്ലാവർക്കും ജാതിമത ഭേതമന്യേ സിവിൽ സേവനങ്ങൾ നൽകുകയും, താഴ്ന്ന ജാതിക്കാരെ ഉയർച്ചയിലേക്ക് കൊണ്ടുവരാനുള്ള ഇനിഷ്യേറ്റീവുകൾ എടുക്കുകയുമുണ്ടായി. (Ref - MILITANT NATIONALISM IN INDIA AND ITS SOCIO-RELIGIOUS BACKGROUND,1897-1917, Page no 94 & 147) ജാതീയതയിൽ മുങ്ങിക്കുളിച്ച സവർക്കറെ പോലൊരാൾക്ക് ട്രിഗറുണ്ടാക്കാൻ ഇതല്ലാതെ വേറെന്ത് കാരണം വേണം? ജാക്സണിനെ പോലെ നല്ലവനും ജനകീയനുമായ ഒരു കളക്ടർ കൊല്ലപ്പെടാനും മാത്രം എന്തു തെറ്റ് ചെയ്തെന്ന് ജനങ്ങൾ പരിഭവിച്ചിരുന്നതായി Bombay High Court ഈ കൊലപാതകം സംബന്ധിച്ച് നൽകുന്ന സ്റ്റേറ്റ്മെൻ്റിൻ്റെ ഡിജിറ്റൽ കാണാം. https://bombayhighcourt.nic.in/libweb/historicalcases/cases/Nasik_Conspiracy_Case_-1910.html ...തുടരും...