DR.JOSTIN FRANCIS
@drjostin
184
friends
Doctor / Psychiatrist Speaker / Writer / Media Activist Columnist / Educator Motivational speaker / Trainer Consultant Psychiatrist at Government General Hospital Kalpetta, Kerala Government Health Services. Facebook : Jostin Francis You Tube Channel : Dr.Jostin Francis WhatsApp Mobile Number : 8078527299 ( വാട്ട്സ്ആപ്പ് മൊബൈൽ നമ്പർ : 8078527299 ) ഒരു സൈക്യാട്രിസ്റ്റിന്റെ ദിനക്കുറിപ്പുകളാണിത്.... കടന്നുവന്ന കാഴ്ച്ചകളിലൂടെ,ജീവിച്ചു തീർത്ത സമയ പ്രവാഹത്തിലൂടെ, ക്രമരഹിതമായ ഒരു പിൻനടപ്പ് .... കണ്ടും കേട്ടും ഞാനറിഞ്ഞ മനുഷ്യമനസിന്റെ ബോധാവബോധങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം....മനോവിശകലനത്തിന്റെ അപരിചിത വനസ്ഥലികൾ, കുറ്റവാസനകളുടെ രക്തരൂക്ഷിതമായ നൈരന്തര്യങ്ങൾ , നൈതികതയുടെ അവസാനികാത്ത പ്രശ്നസങ്കീർണതകൾ ,ശൈശവ - കൌമാര - യൗവ്വനങ്ങളിലൂടെയുള്ള മനോവികാസത്തിന്റെ വഴിപിരിയലുകൾ ,പരിണാമത്തുടർച്ചകളിൽ വഴിമാറിനിന്ന തുരുത്തുകൾ , അറ്റം കാണാത്ത ഒരു ഒറ്റയടിപ്പാത.......... അറിയാത്തിടങ്ങളിലേക്ക് അത് ഇടമുറിയാതെ നീണ്ടുപോകുന്നു.... .വർഷങ്ങളുടെ സഞ്ചാരം എന്നെ പലതും പഠിപ്പിച്ചു..ചിലതു തിരുത്തി..ചിലതു കൂട്ടിച്ചേർത്തു...ചിലപ്പോൾ മൂടുപടങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചു . ഇവിടെ എന്റെ ചികിൽസാനുഭവങ്ങളുണ്ട്.നിയമവും കുറ്റവാളികളുമായുളള നേര്‍ക്കുനേര്‍ സംഭാഷണങ്ങളുണ്ട്. ആനുകാലിക സംഭവങ്ങളേക്കുറിച്ചുളള എൻ്റെ തോന്നലുകളുണ്ട്.... ന്യൂറോ സയൻസിനേയും ആധുനിക മനോരോഗ വിജ്ഞാനീയത്തേക്കുറിച്ചുമുള്ള എന്റെ കാഴ്ചപ്പാടുകളുണ്ട്... എൻ്റെ തെറ്റും ശരിയുമുണ്ട് .നൈതികതയേക്കുറിച്ചുളള എൻ്റെ വിചാരങ്ങളുണ്ട്.... സമയത്തിലും കാലത്തിലും സ്വയം അടയാളപ്പെടുത്താനുള്ള ഒരു മനുഷ്യന്റെ തീവ്രാഭിലാഷങ്ങളെ ഞാൻ കൂടു തുറന്നു വിടുന്നു..... ഡോ. ജോസ്റ്റിൻ ഫ്രാൻസീസ് MBBS, DNB (PSYCH.)(SCARF)