Deepak John
@deepakjohn1
155
friends
Plus Messenger ID= @JacobAnto..........ഈ സുന്ദരമായ ഭൂമിയിൽ : കുറച്ചുകാലം ജീവിക്കാൻ അവസരം തന്ന ദൈവത്തിനു പ്രത്യേകം നന്ദി ...നമ്മളെല്ലാവരും ഈ ഭൂമിയിൽ ജനിച്ചു വീണത് നമ്മുടെ അനുവാദത്തോടുകൂടിയല്ല ::നമ്മുടെ മുൻപിലുള്ള ആകെ ഒരേയൊരു അവസരം .... ബുദ്ധിപൂർവ്വം ജീവിച്ചു നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ :മറ്റുള്ളവരെ മാനസികമായോ .. ശാരീരികമായോ : സാമ്പത്തികമായോ വാക്കുകൊണ്ടോ : പ്രവർത്തികൊണ്ടോ ... സന്തോഷം നൽകിക്കൊണ്ട് ഈ ഭൂമിയിൽ നിന്ന് വിടചൊല്ലി പോവുക എന്നുള്ളത് മാത്രമാണ് ...:അതിനുവേണ്ടി നമ്മൾ എല്ലാവരും പരമാവധി പരിശ്രമിക്കണം ...നമ്മുടെയെല്ലാം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് എന്നുള്ളത് സ്വന്തം ആരോഗ്യം ആണ് ...ജീവിതത്തിൽ നമ്മൾ ഇഷ്ടപ്പെടുന്നവരെയല്ല....... നമ്മളെ ഇഷ്ടപ്പെടുന്നവരെയാണ് നമ്മൾ ചേർത്തുനിർത്തേണ്ടതും പരിഗണിക്കേണ്ടതും .......മനുഷ്യജീവിതം ശരിക്കും പറഞ്ഞാൽ വളരെ സിമ്പിൾ ആണ് .. ലളിതമാണ് ..പക്ഷേ അതിനെ മനുഷ്യർ തമ്മിൽ വളരെ സങ്കീർണമാക്കി മാറ്റുന്നതാണ്. ::ജീവിതത്തിൽ ദൈവം നമുക്ക് തരുന്ന ബന്ധങ്ങളും ... നമ്മൾ ജീവിതത്തിൽ കണ്ടെത്തുന്ന ബന്ധങ്ങളും അവസാനം നമുക്ക് ബന്ധനങ്ങൾ ആയി മാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ...ജീവിതമെന്നത് പണം നടത്തുന്ന ഒരു ഇന്ദ്രജാല പ്രകടനമാണ് ...ആയിരം പുസ്തകങ്ങളിൽ നിന്ന് ആയിരം പാഠങ്ങൾ പഠിച്ചാലും സ്വന്തം ജീവിതത്തിൽ നിന്ന് പഠിക്കുന്ന പാഠങ്ങളെക്കാൾ മികച്ചതായിരിക്കില്ല അവയൊന്നും ...ഹൃദയംകൊണ്ട് സ്നേഹിക്കുന്നവരെ നാം കാണാതെ പോകും: എന്നാൽ നാവുകൊണ്ട് സ്നേഹിക്കുന്നവരെ നാം തലയിൽ ഏറ്റുകയും ചെയ്യും ....അനുഭവങ്ങളിൽ നിന്നാണ് നാം പലതും പഠിക്കുന്നത് ...