CN Suhaib
@cnsuhaib
73
friends
ഒരു ചെറിയ ഇൻട്രോ ന്റെ വകയും!😎 ഞാൻ സീഎൻ ഷുഹൈബ് മാതാംകുളം, ഇപ്പോൾ 32 വയസ്സ് പ്രായം. നാടിന്റെ പേരിൽ തന്നെ അറിയപ്പെടണം എന്ന താൽപര്യമുള്ളതിനാൽ അതുംകൂടി ഫേസ്ബുക്ക് ഐഡിയുടെ കൂടെ ചേർത്തു. കരിപ്പൂർ എയർപോർട്ടിനടുത്തായിട്ട് വരും. ഏകദേശം ഒൻപത് വർഷമായി ഫേസ്ബുക്കിൽ ഉണ്ട്. ജോലി കൂലിപ്പണിയാണ്. ഒന്നു കൂടി തുറന്നു പറഞ്ഞാൽ വാർക്കപ്പണി. 2004ൽ പാസായ പത്താം ക്ലാസ് മാത്രമാണ് ആകെയുള്ള വിദ്യാഭ്യാസം. വീട്ടിൽ ഉമ്മ, ഉപ്പ, ഭാര്യ, മൂന്ന് മക്കൾ. ബാധ്യതകൾ ഒന്നും ഇല്ലാതെ സുഖമായി ജീവിക്കുന്നു. വീടുപണി എന്നത് ആഗ്രഹങ്ങളിൽ ബാക്കിയായി കിടക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ചില്ലറ സാമൂഹ്യപ്രവർത്തനവും കൂടി താൽപര്യമുള്ള മേഖലകളാണ്. മുസ്ലിം യൂത്ത് ലീഗിന്റെ ചെറിയൊരു ഭാരവാഹിത്വം വഹിക്കുന്നു. മതമുണ്ട്, പക്ഷേ തീവ്രവാദിയല്ല. ജാതിയും മതവും നോക്കി ആരുമായും കൂട്ടുകൂടാറില്ല. മറ്റുള്ളവരുടെ താൽപര്യങ്ങൾക്കോ, നിലപാടുകൾക്കാേ അനുസരിച്ച് നട്ടെല്ല് പണയം വെക്കാറില്ല. പൂർണ്ണമായി ന്യായമാണെന്നു തോന്നിയാൽ ആരോടും കാര്യങ്ങൾ തുറന്നു പറയുന്ന പ്രകൃതക്കാരനാണ്. ഞാനത് പറഞ്ഞാൽ അവൻ എന്ത് വിചാരിക്കും എന്ന ചിന്ത തീരെ ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെ നമ്മളോട് മുഖത്തു നോക്കി പറഞ്ഞില്ലെങ്കിലും മനസ്സിൽ വെറുപ്പു കൊണ്ടുനടക്കുന്ന ഒത്തിരി സുഹൃത്തുക്കളുണ്ട്. തെറ്റുപറ്റിയാൽ തിരുത്താനും, അത് ഏറ്റു പറയാനും, ആവശ്യമെങ്കിൽ ക്ഷമാപണം നടത്താനുമുള്ള മനസ്സ് കാണിക്കാറുണ്ട്. ആത്മാർത്ഥതയോടെ നമ്മെ വിമർശിക്കുന്ന സുഹൃത്തുക്കളെ പ്രത്യേകം ഇഷ്ടമാണ്. വിമർശനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാറുണ്ട്. ഇന്നത്തെ ഷുഹൈബിനെ സൃഷ്ടിച്ചതിൽ വിമർശനങ്ങൾക്ക് ഏറെ പങ്കുണ്ട്. നമ്മുടെ പരിമിതിക്കുള്ളിൽ നിന്ന് മറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്താറുണ്ട്. ഉള്ളിലുള്ള ദേഷ്യവും അമർഷവും പുറത്തുകാണിക്കാതെ നമ്മെ പാര വെക്കുന്നവർക്ക് എന്തെങ്കിലും സാധിക്കുന്ന ഹെൽപ്പ് ചെയ്യാൻ കൂടുതൽ ഇഷ്ടമാണ്. ഒരു മുസ്ലിമിന്റെ നിർബന്ധ ബാധ്യത എന്ന നിലയിൽ അറിയുന്ന ഇസ്ലാമികാധ്യാപനങ്ങൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കാറുണ്ട്. സർഗ്ഗശേഷിയടക്കം വ്യക്തിപരമായി കഴിവുകളുള്ള സാധാരണക്കാരെ കാണുമ്പോൾ ബഹുമാനം തോന്നാറുണ്ട്. പ്രോത്സാഹിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാകുന്നതുവരെ ധാരാളം വായിച്ചിരുന്നു. ഇപ്പോൾ ജീവിത ശൈലി/രീതി മാറിയത് കൊണ്ടാണോ എന്നറിയില്ല കൂടുതൽ സമയം കിട്ടാറില്ല. ക്രിക്കറ്റ് കളിക്കാനും കാണാനും ഇഷ്ടമാണ്. ഉറക്കമാണ് ഇഷ്ട വിനോദം. 'മൊബൈൽ ഫ്ലൈറ്റ് മോഡിലോ സൈലന്റ് മോഡിലോ ഇട്ട് മതിയാവുന്നത് വരെ ഉറങ്ങുക എന്നതാണ് എനിക്ക് ഏറെ ഇഷ്ടം'.