App logo

Arun Gandhigram

@arungandhigram

310

friends

പോരുമ്പോൾ കായലിനെന്തു നല്കി? ------------------------------------------------------------ കായലിൽ നിന്നെനിക്കെന്തു കിട്ടി? ചാറ്റൽമഴ നെയ്ത പട്ടുകിട്ടി പോയകാലത്തിൻ്റെയോർമ്മ കിട്ടി ഒറ്റയല്ലെന്നുള്ള തോന്നൽ കിട്ടി എത്ര തെളിനീരൊഴുക്കിയാലും കടലുപ്പ് തീരില്ലെന്ന തീർപ്പുകിട്ടി എങ്കിലും കായലെൻ നിത്യനോവിൻ തോളിൽ തണുവിരൽകൊണ്ടു തട്ടി എൻ വേർപ്പ് കാറ്റാൽ തുടച്ചെടുത്തോൾ എൻ മിഴിനീര് പകുത്തെടുത്തോൾ ചക്രവാളത്തിൽനിന്നെന്നെയൊപ്പാൻ നീലമേഘങ്ങൾ പറിച്ചെടുത്തോൾ രാവിൽ കറുപ്പ് വലിച്ചിരുട്ടായവൾ നേരം പുലർന്നാൽ ചിരിക്കുന്നവൾ ഏതു തുഴപ്പാടുമപ്പൊഴേ മായ്ക്കുന്നൊ- രിന്ദ്രജാലം കൊണ്ട് നെഞ്ചിലൊട്ടി എൻ്റെ പാട്ടിൻ്റെ തിരികൊളുത്താൻ സന്ധ്യയ്ക്കൊരമ്പിളിത്തീ തെളിച്ചു പോകാതിരിക്കുവാനുപ്പുകണ്ണിൽ എന്നെ പ്രതിഫലിപ്പിച്ചുവച്ചു എന്നിട്ടുമിങ്ങനെ പാതിരാവിൽ ഒറ്റയ്ക്കു തന്നെ തിരിച്ചു പോന്നു എൻ്റെ ലഹരിപോലിന്നു ചന്ദ്രൻ നീലമേഘക്കാട്ടിൽ മങ്ങി നിന്നു. പോരുമ്പോൾ കായലിനെന്തു നല്കി? കത്തിയ തീപ്പെട്ടിക്കൊള്ളി നൽകി കാലിയായ്പ്പോയൊരു കുപ്പി നൽകി വീണ്ടും വരാമെന്നുറപ്പു നൽകി. ----- അരുൺ ഗാന്ധിഗ്രാം "ധരിത്രി" കോതകുളം ലെയ്ൻ ഗാന്ധിഗ്രാം ഇരിങ്ങാലക്കുട 680121 Phone: 9961525251 ▪️സ്റ്റുഡൻ്റ്സ് എഡിറ്റർ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട 1998-99 ▪️സംസ്ഥാന കേരളോത്സവം: 2011 എറണാകുളം, 2013 ബത്തേരി, 2015 പയ്യോളി - സംസ്ഥാനതല കവിതാരചനാമത്സര വിജയി സെക്രട്ടറി, സംഗമസാഹിതി, ഇരിങ്ങാലക്കുട Medical Transcription Editor @ Dovlin Healthcare, Carnival Infopark, Kakkanad Politics: Indian National Congress 🇮🇳 Facebook: https://www.facebook.com/arun.gandhigram 9961525251

chats