Jinson ജിൻസൺ
@absolute.com
369
friends
ചില തിരിച്ചറിവുകൾ അന്ന് :-കഴിഞ്ഞ ഒരാഴ്ചക്കാലം ക്ഷേമമായി പോറ്റിയ കർത്താവേ ഇന്ന് :-കർത്താവെ, രണ്ടായിരം വർഷം മുൻപ്, ലോകസ്ഥാപനത്തിന് മുൻപ് എന്നെ കണ്ടല്ലോ, വിട്ടു പിരിഞ്ഞു കർത്താവിനോട് കൂടെ ആകുന്ന ആ സന്തോഷത്തിലേക്ക് എന്നെ നയിക്കണേ അന്ന് :-കർത്താവിന്റെ വിലയേറിയ അഭിഷിക്തൻ, ശ്രേഷ്ഠ ദാസൻ, ഇന്ന് :-എല്ലാവരും പാപം ചെയ്തു ദൈവതേജസ് ഇല്ലാത്തവരും, ഒരു നന്മയും ജഡത്തിൽ ഇല്ലാത്തവരും ആണ്. ദൈവത്തിന്റെ കൃപയാൽ നിൽക്കുന്നു അന്ന് :-കർത്താവിനു വേണ്ടി വേല ചെയ്ത ദാസൻ ഇന്ന് :-ആരും കർത്താവിനു വേണ്ടി ഒന്നും ചെയ്യില്ല, കർത്താവു അവരെ കൃപ നല്കി ചെയ്യിപ്പിക്കുന്നു. ദൈവത്തിന് സ്തോത്രം. അന്ന് :-നിങ്ങളുടെ വിഷയങ്ങൾക്ക് ഇടയിൽ വിടുതൽ ആയി ഇറങ്ങി വരും ഇന്ന് :-കർത്താവേ, ഈ വിഷയങ്ങൾ ക്കായി, പ്രയാസത്തിനായി സ്തോത്രം, ഇതും എന്നെ ക്രിസ്തു വിനെ പോലെ പണിയാൻ ആണല്ലോ അപ്പാ.. നന്ദി അന്ന് :വിശ്വസിക്ക് ബ്രോ, എല്ലാം ശരിയാകും ഇന്ന് :-കർത്താവെ, എന്റെ വിശ്വാസം പോലും നിന്റെ ദാനം ആണല്ലോ അപ്പാ അന്ന് :-വിശ്വാസം പോരാ, നിങ്ങളുടെ പ്രവർത്തികൾ ഇല്ലെങ്കിൽ അതു പൂർണ്ണമാകില്ല ഇന്ന് :-മുന്തിരിവള്ളി കൊമ്പിൽ വസിച്ചാൽ ഫലം കായ്ക്കും നിശ്ചയം.ക്രിസ്തു നമ്മുടെ ഉള്ളിൽ വസിച്ചു ഫലം കായ്ച്ചോളും. അത് നമ്മുടെ അല്ല, ക്രിസ്തുവിന്റെ നീതി പ്രവർത്തികൾ അന്ന് :- ആ പാസ്റ്റർ തലയിൽ തൊട്ട് പ്രാർത്ഥിച്ചാൽ വിടുതൽ ഉറപ്പാ. ഇന്ന് :-എല്ലാ പാസ്റ്ററും maths ആണ് . ക്രിസ്തു എന്ന ഒരു മാധ്യസ്ഥൻ മാത്രം ഉണ്ട്. ആ പ്രാർത്ഥന എന്റെ പിതാവ് കേൾക്കാതിരിക്കില്ല അന്ന് :ഇത്രയും type ചെയ്തു അയച്ചിട്ട് ആരും reply ചെയ്തില്ലെങ്കിൽ ജഡത്തിൽ ഒരു സുഖം ഇല്ല ഇന്ന് :-ആരു എന്ത് ചെയ്താലും, ഇല്ലെങ്കിലും പ്രശംസിക്കാൻ കർത്താവിന്റെ ക്രൂശു അല്ലാതെ എനിക്കു ഒന്നുമില്ല 🙏
chats