IᖇIᑎE
@10anamthitta
2.7K
friends
ഹെബ്രായ - പഴയ നിയമ തിരുലിഘിതങ്ങളില് പറയുന്ന യഹോവതന്നെയാണ്, ഗ്രീക്ക് - പുതിയ നിയമ തിരുലിഘിതങ്ങളില് പറയുന്ന യേശുക്രിസ്തു എന്ന് കാണാം! (1) യഹോവ എല്ലാം അറിയുന്നു. (1 യോഹന്നാന് 3:20, സങ്കീ 147:5). യേശു എല്ലാം അറിയുന്നു. (യോഹന്നാന്‍16:30). (2) യഹോവ മാത്രം എല്ലാ മനുഷ്യന്റെയും ഹൃദയം അറിയുന്നു. (1രാജ8:39),(യിരമ്യാവ്17:9-10). യേശു എല്ലാ മനുഷ്യരുടെയും ഹൃദയം അറിയുന്നു. (യോഹന്നാന് 2:24-25), (വെളിപ്പാട് 2:18, 23). (3) യഹോവ നമ്മെ ശുദ്ധീകരിക്കുന്നു. (പുറപ്പാട് 31:13).യേശു നമ്മെ ശുദ്ധീകരിക്കുന്നു. (എബ്രായര്‍10:10). (4) യഹോവ നമ്മുടെ സമാധാനം. (ന്യായാധിപന്മാര്‍ 6:23).യേശു നമ്മുടെ സമാധാനം. (എഫെസ്യര്‍ 2:14). (5) യഹോവ നമ്മുടെ നീതി. (യിരെമ്യാവു 23:6). യേശു നമ്മുടെ നീതി. (1 കൊരിന്ത്യര്‍ 1:30). (6) യഹോവ നമ്മുടെ സൌഖ്യദായകന്‍.(പുറപ്പാട് 15:26).യേശു നമ്മെ സൌഖ്യമാക്കുന്നു(അപ്പ: 9:34). (7) യഹോവ നമ്മളില്‍ വസിക്കുന്നു(2 കൊരിന്ത്യര്‍ 6:16).യേശു നമ്മില്‍ ഉണ്ട് (റോമര്‍ 8:10),(യോഹന്നാന് 14: 23 ). (8) യഹോവ ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കാത്തവനും. (ആവര്‍ത്തനം 32:39). യേശു ജീവദാതവും തന്റെ ജനത്തെ തന്റെ കയ്യില്‍ നിന്നും പിടിച്ചു പറിക്കുവാന്‍ ആരെയും അനുവതിക്കുന്നതുമില്ല.(യോഹന്നാന്10:28). (9) യഹോവയുടെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (യെഹെസ്ക്കേല്‍ 43:2). സ്വര്ഗത്തിലെ യേശുവിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചില്‍ പോലെയാകുന്നു. (വെളിപ്പാട് 1:15). (10) യഹോവ സര്‍വ്വവ്യാപിയാകുന്നു. (സദൃശ്യവാക്യങ്ങൾ 15:3; യിരെമ്യാവു 23:24; I രാജാ 8:27). യേശു സര്‍വ്വവ്യാപിയാണ്. (യോഹന്നാന്‍1:48), (മത്തായി 18:20; 28:20). (11) യഹോവ മാറാത്തവന്‍. (മലാഖി 3:6). യേശു മാറാത്തവന്‍.(എബ്രായര്‍ 13:8). (12) യഹോവയായ ദൈവത്തെ മാത്രമേ നാം സേവിക്കുവാന്‍ പാടുള്ളൂ.(2 രാജാ 17:35). യേശു നാം സേവിക്കണം. (കൊലൊസ്യര്‍. 3:24). (13) യഹോവയായ ദൈവത്തെ മാത്രമേ നാം ആരാധിക്കാന്‍ പാടുള്ളൂ. (പുറപ്പാട് 34:14). യേശുവിനും പിതാവിന് ലഭിക്കുന്ന അതെ ആരാധനയും ബഹുമാനവും ലഭിക്കുന്നു.(യോഹന്നാന്‍5:23; വെളിപ്പാട് 5:11-14 വാക്യം വെളിപ്പാട് 4:10-11 ആയി താരതമ്യം ചെയ്യുക) ഏതൊരു മാലാഖയും ആരാധന സ്വീകരിക്കാന്‍ പാടുള്ളതല്ല. (വെളിപ്പാട് 22:8-9). (14) യഹോവയുടെ മഹത്ത്വം അവിടുന്ന് മറ്റാര്‍ക്കും വിട്ടു കൊടുക്കുകയില്ല.(യെശയ്യാവ് 42:8).യേശുവിനെ യഹോവ മഹത്ത്വപ്പെടുത്തുന്നു. (യോഹന്നാന്. 17:5). (15) ദൈവത്തിന്റെ നാമം യഹോവ എന്നാകുന്നു.(യെശയ്യാവ് 42:8). യേശുവിനും യഹോവയുടെ നാമം ഉണ്ട്. (യോഹന്നാന്‍17:11), (യോഹന്നാന്‍16:14-15), (ലൂക്കാ 13: 35 ). (16) യഹോവയായ ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു. (പുറപ്പാട് 23:13). യേശുവിനോട് മാത്രമേ ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിക്കുവാന്‍ പാടുള്ളു.(യോഹന്നാന്‍14:14). (17) യഹോവയെ വിളിച്ചപെക്ഷിക്കുന്നതും (യോവേല്‍2:32) യേശുവിനെ വിളിച്ചപെക്ഷിക്കുന്നതും